സത്യം, ധർമ്മം, അഹിംസ, ബ്രഹ്മചര്യം എന്നിവയിൽ അധിഷ്ഠിതമാണ് ഭാരതീയ ജീവിതരീതി.അതിനെ സനാതന ധർമ്മമെന്ന് വിവക്ഷിക്കാവുന്നതാണ്. ഇത് ഒരു പ്രത്യേക മതമല്ല.അന്യോന്യം യോജിക്കാത്ത അനേകം ആശയങ്ങൾ കൊണ്ട് നടക്കുന്ന ആളുകൾ തമ്മിൽ സഹിഷ്ണുതയോടെ അന്യോന്യം ദ്വേഷിക്കാതെ നിലകൊള്ളുന്നത് ഇതിന്റെ സ്രോതസ്സിൽ നന്മ ഉള്ളത് കൊണ്ട് മാത്രമാണ്.
സത്യമെന്നത് പാലിക്കാൻ പ്രയാസമുളളതും നാം എപ്പോഴും പാലിക്കേണ്ടതുമാണ്.മനസ്സിലും വാക്കിലും പ്രവൃത്തിയിലും ഒരേ ആശയമാണ് ഉള്ളത് എങ്കിൽ അത് സത്യമായി തീരും.സത്യം ജീവിതത്തിൽ പകർത്തിയ ഋഷിമാർ നടന്ന മണ്ണാണ് ഭാരതം.ഇവിടെ ജനിക്കുന്ന ഓരോ കുട്ടിയും സത്യവാനായാണ് ജനിക്കുന്നത്.അവന്റെ പ്രകൃതത്തിന് വിരുദ്ധമായ കള്ളം പറയാൻ ഉള്ള ശീലം അവന് ചുറ്റുമുള്ള മനുഷ്യരിൽ നിന്ന് ആണ് അവന് പകർന്നു കിട്ടുന്നത്.ഋതവും സത്യവും ഒരുമിച്ച് വരുന്നതാണ്. Rythm എന്ന് സംഗീതത്തിൽ പറയുന്നത് പോലെ പ്രപഞ്ചത്തിൽ ഒരു താളബദ്ധത ഉണ്ട്.സൂര്യൻ എല്ലാ ദിവസവും കിഴക്ക് ഭാഗത്ത് ഉദിക്കും.അതായത് സൂര്യൻ ഏത് ഭാഗത്ത് ഉദിക്കുന്നുവോ അതാണ് കിഴക്ക്.
മനുഷ്യനും സൂര്യചന്ദ്രൻമാരെ പോലെ ഋതം പാലിച്ചു യജ്ഞം (പരോപകാരം) ചെയ്യേണ്ടതാണ്. യജ്ഞഭാവനയോടെ ത്യാഗഭാവത്തിൽ കർമ്മം ചെയ്യുന്നത് മാത്രമാണ് രക്ഷാമാർഗം.പവിത്രമായ കർമ്മം, പവിത്രമായ ജ്ഞാനം, പവിത്രമായ ഉപാസന.ഇവ അനുഷ്ഠിച്ചു മോക്ഷസുഖം നേടാനാണ് ഓരോ ജീവന്റെയും ആത്യന്തികലക്ഷ്യം.ഹിന്ദുമതം വിവക്ഷിക്കുന്നത് ഇപ്രകാരമാണ്.
മനുര്ഭവ എന്നാണ് നമ്മുടെ വേദങ്ങൾ ഉപദേശികുന്നത്. മനുഷ്യനാകൂ എന്ന് ഉപദേശിക്കുമ്പോൾ അതിന്റെ അർഥം നാമിന്ന് മനുഷ്യനല്ല.മനുസ്യൻറെ സ്വാഭാവിക ഗുണം വിട്ട് മറ്റൊരു ജീവിയായി മാറിയിരിക്കുന്നു.മനുഷ്യരൂപമുളള അസുരനിൽ നിന്ന് ധർമാചരണത്തിലൂടെ പരിണമിച്ചു മാനുഷിക ഗുണങ്ങൾ നേടി മനുഷ്യനാകാനും മനുഷ്യനിൽ നിന്ന് ഉയർന്നു ദിവ്യഗുണമുളള ദേവനാകാനും വേദങ്ങൾ സഹായിക്കും.
അഹിംസ എന്നാൽ ഒരു പുൽകൊടിയേ പോലും ദ്രോഹിക്കാതെ ജീവിക്കുന്നതാണ്.എല്ലാ ജീവികളും ഈശ്വരന്റെ മക്കളാണ് എന്നും മനസിലാക്കുന്ന മനുഷ്യൻ ഹിംസയിൽ ഒരിക്കലും അഭിരമിക്കുകയില്ല.
പശു നിന്റെ അമ്മയാണോ എന്നും കാള നിന്റെ അച്ഛനാണോ എന്നും ചോദിക്കുന്ന സംസ്കാരശൂന്യരായ ഹിംസാവാദികളെ നിത്യജീവിതത്തിൽ ധാരാളം കാണാം.ഹിന്ദുവിൻറെ വിശ്വാസത്തിൽ ഒന്ന് ചൊറിഞ്ഞു രസം കണ്ടെത്തുന്ന ഈ കൊതുകുകളോട് പോലും അഹിംസ എന്ന പരമമായ ധർമ്മം പാലിക്കേണ്ടതാണ്.
1. ഹിന്ദുധര്മപഠനം എന്തിന് ? - Class 18, 27-01-2019, Sunday

Comments
Post a Comment