Day One - 05-08-2018 , Sunday
പാഠം തുടങ്ങുന്നതിന് മുൻപ് ഈശ്വരസ്മരണ. മൂന്ന് തവണ ഓം എന്ന് നീട്ടിചൊല്ലുക.
പിന്നീട് പഠിക്കാൻ തയ്യാറായി ശാന്തിമന്ത്രം ചൊല്ലാം .
ॐ स॒ह ना॑ववतु । स॒ह नौ॑ भुनक्तु ।
स॒ह वी॒र्यं॑ करवावहै ।
ते॒ज॒स्वि ना॒वधी॑तमस्तु॒ मा वि॑द्विषा॒वहै॑ ॥
ॐ शान्ति॒ः शान्ति॒ः शान्ति॑ः
ഓം സഹനാവവതു സഹനൗ ഭുനക്തു |
സഹവീര്യം കരവാവഹൈ |
തേജസ്വീനാവധീതമസ്തു മാ വിദ്‌വിഷാവഹൈ |
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ |
അല്ലയോ ജഗദീശ്വരാ ! ഞങ്ങളിരിവരെയും അങ്ങ് ഒരുമിച്ചു രക്ഷിക്കട്ടെ .ഞങ്ങളിരുവരും (അറിവിന്റെ ഫലം) ഒന്നിച്ചു അനുഭവിക്കട്ടെ. (പഠിച്ചതിനെ) ഞങ്ങളിരുവർക്കും സഫലമായി ചെയ്യാനാകട്ടെ.ഞങ്ങൾ പഠിച്ചത് (തേജസ്‌വിയായി) തെളിഞ്ഞു വരട്ടെ .ഞങ്ങൾ അന്യോന്യമോ അന്യരെയോ വെറുക്കാത്തവരാകട്ടെ.
ആധിദൈവികവും ,ആധിഭൗതികവും ആദ്ധ്യാത്മികവുമായ ശാന്തി ഉണ്ടാകട്ടെ .
ധർമ്മപാഠം ഒന്ന് - ഈശ്വരൻ
സൂര്യൻ , ചന്ദ്രൻ ,നക്ഷത്രങ്ങൾ ,സമുദ്രം തുടങ്ങിയ വസ്തുക്കൾ സൃഷ്ടിച്ചത് ഈശ്വരനാണ് .ഇവ സൃഷ്ഠിക്കാൻ തക്ക വൈഭവം ഈശ്വരനല്ലാതെ മറ്റു ജീവികൾക്കുണ്ടോ ?ഈശ്വരൻ സര്വവ്യാപിയാണ്.രൂപമില്ല. ശരീരമില്ല.അത് കൊണ്ട് നമുക്ക് കണ്ണ് കൊണ്ട് കാണാൻ പറ്റില്ല.നമ്മുടെ ഉള്ളിലും പുറത്തും ,നാലുപാടും ഈശ്വരാനുണ്ടെന്ന് എപ്പോഴും ഓർക്കുക.അപ്പോൾ ചീത്ത കാര്യം ചിന്തിക്കാൻ നമുക്ക് പറ്റുമോ ?
ഈശ്വരൻ എന്നാൽ ഈശ, ഐശ്വര്യേ = യ ഇഷ്ട സർവൈശ്വര്യവാന് വര്ത്തതേ സ ഈശ്വര:
സത്യവിചാരം ,ജ്ഞാനം തുടങ്ങിയ അസംഖ്യം ഐശ്വര്യങ്ങൾ ഉള്ളത് ഈശ്വരനാണ് .സമര്ഥരിൽ വെച്ച് ശ്രേഷ്ഠനും , തുല്യമായി മറ്റൊന്നില്ലാത്തവനും ആണ് ഈശ്വരൻ. അതിനാലാണ് അദ്ദേഹത്തെ പരമേശ്വരൻ എന്ന് വിളിക്കുന്നത്.ഈശ്വരൻ സർവ്വ അന്തര്യാമി , സർവജ്ഞൻ , സംരക്ഷകൻ ,സംഹാരകൻ , സർവ്വനിയന്താവ് .
ഒരു നോട്ടുബുക്ക് വാങ്ങി ഈ വിവരങ്ങൾ ഒക്കെ എഴുതി എടുക്കാം .മന്ത്രങ്ങൾ എഴുതിപഠിച്ചാൽ കൂടുതൽ പരിചിതമാകും .
ഒന്നാം ധർമപാഠത്തിൽ നാം പഠിക്കുന്ന വേദമന്ത്രം
ഓം ഈശാ വാസ്യമിദങ് സര്-വം യത്കിഞ്ച ജഗത്യാം ജഗത്.
തേന ത്യക്തേന ഭുഞ്ജീഥാ മാഗൃധഃ കസ്യ സ്വിദ്ധനമ് .
---> ( ശുക്ല യജുർവേദം 40-1 , ഈശാവാസ്യോപനിഷത്ത് 1)
ഈശ്വരൻ ഈ ജഗത്തിലെല്ലാം ആവസിക്കുന്നു.യാതൊന്ന് ഈ ഗമനശീലമുള്ള ജഗത്തിലുണ്ടോ അതെല്ലാം തന്നെ ഭഗവാൻ നമുക്ക് നല്കിയിരിക്കുന്നതിനെയെല്ലാം സുഖപൂർവ്വം ഉപഭോഗം ചെയ്യുക. ഈ ധനമാരുടേതാണ്. ആരുടേതുമല്ല.അതിനാൽ ആർത്തിയോടെ ഒന്നും ഇച്ഛിക്കരുത് .
നമസ്‍തേ ,ക്ലാസ് അവസാനിക്കുന്നു.അവസാനിക്കുമ്പോൾ ഒരു ശാന്തി മന്ത്രം നിങ്ങൾ ചൊല്ലുക.
ॐ पूर्णमदः पूर्णमिदम् पूर्णात् पूर्णमुदच्यते |
पूर्णस्य पूर्णमादाय पूर्णमेवावशिष्यते ||
ॐ शान्तिः शान्तिः शान्तिः ||
ഓം പൂർണമദഃ പൂർണമിദം: പൂർണ്ണാദ് പൂർണമുദച്യതെ
പൂർണസ്യ പൂർണമാദായ പൂർണ്ണമേവാവശിഷ്യതെ .
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ |
കാരണബ്രഹ്മവും കാര്യബ്രഹ്മവും പൂർണമാണ്. പൂർണതയിൽ നിന്നു മാത്രമേ പൂർണത ആയത് ഉണ്ടാവുകയുള്ളൂ. പ്രളയകാലത്ത് പൂർണത ,പൂർണതയിൽ ലീനമായിക്കഴിയുമ്പോഴും പൂർണത അവശേഷിക്കുന്നു .
ആദ്ധ്യാത്മിക ,ആധിദൈവിക ,ആധിഭൗതിക ദുഃഖങ്ങൾ ശമിക്കട്ടെ .
അഭ്യാസം
1. സൂര്യൻ ,ചന്ദ്രൻ ,നക്ഷത്രങ്ങൾ ,ഭൂമി ഒക്കെ സൃഷ്ടിച്ചത് ആരാണ് ?
2.മനുഷ്യർക്ക് ഇത് പോലെ ഉള്ള സൃഷ്ടികൾ നടത്താൻ സാധിക്കുമോ ?
3. ഈശ്വരന്റെ രൂപം എങ്ങനെയാണ് ?
4. ഈശ്വരൻ എവിടെയാണ് വസിക്കുന്നത് ?
5. കണ്ണ് കൊണ്ട് ഈശ്വരനെ കാണാൻ സാധിക്കുമോ ?
6. നമ്മുടെ ഉള്ളിൽ ഈശ്വരൻ ഉണ്ടോ ?
7. ഈശ്വരനെ ഓർത്തിട്ട് എന്ത് നേടാനാണ് ?
വേദമന്ത്രങ്ങൾ ഓഡിയോ ക്ലിപ്പായി എനിക്ക് പേഴ്സണൽ മെസേജ് അയച്ചു തരിക.


Comments
Post a Comment