04-08-2018 , ശനി
ആഞ്ജനേയ വൈദിക പഠനകേന്ദ്രം 2017 ഡിസംബറിൽ ആരംഭിച്ച പഠനപദ്ധതിയാണ് "വേദധർമ്മ പരിചയ".വേദം ,ഉപനിഷത്ത് ,ഗീത തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ സനാതന ധർമ്മപഠനമാണ് ഒരു വർഷ പാഠ്യപദ്ധതിയിലൂടെ നാം പഠിക്കുന്നത് .ഓൺലൈൻ കോഴ്സ് തുടങ്ങാം എന്നത് ഈ ആഴ്ച പെട്ടെന്നെടുത്ത തീരുമാനമാണ്. ഈ കോഴ്സ് പഠിക്കുന്ന ഏക വിദ്യാർത്ഥിയായ ശ്രീ അനീഷ് ഈ ഗ്രൂപ്പിലുണ്ട് .കായംകുളത്താണ് ഞായറാഴ്ചകളിൽ ഈ കോഴ്സ് നടക്കുന്നത് .ഓൺലൈൻ ആയി വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഇതേ കോഴ്സ് ഒട്ടും ചോർന്നു പോകാതെ നമുക്ക് പഠിക്കാൻ കഴിയും എന്നാണ് എൻ്റെ വിശ്വാസം .ഞാൻ നിങ്ങളുടെ ഇൻസ്ട്രക്ടർ മനീഷ് ജയചന്ദ്രൻ.
കോഴ്സ് ഉള്ളടക്കം : സന്ധ്യാവന്ദനം (മഹാഋഷിമാർ ആവിഷ്കരിച്ച ഉപാസനാ പദ്ധതി ), അഗ്നിഹോത്രം (നിത്യകര്മങ്ങളിൽ വരുന്ന 15 മിനിറ്റ് നേരം ഏകദേശം എടുക്കുന്ന ഹോമം), ഭാഗ്യസൂക്തം ,വിഷ്ണുസൂക്തം ,ദേവീസൂക്തം ,ആയുഷ്യസൂക്തം ,മേധാസൂക്തം ,മൃത്യുഞ്ജയമന്ത്രം ,ഈശ്വരപ്രാർത്ഥനാമന്ത്രങ്ങൾ ,സ്വസ്തിവാചനമന്ത്രങ്ങൾ ,ശാന്തിമന്ത്രങ്ങൾ ,സനാതന ധർമ്മപാഠങ്ങൾ ,നാല് വേദങ്ങളുടെയും തെരെഞ്ഞെടുത്ത മന്ത്രങ്ങളുടെ പഠനം.വേദസംഹിതയുടെ മന്ത്രങ്ങൾ പാരായണം.
ജോലിത്തിരക്കുള്ള നാം എല്ലാം പൊതുവെ ശനി ,ഞായർ ദിവസങ്ങളിലാണ് സ്വസ്ഥമാകാറു .അത് കൊണ്ട് ശനി ,ഞായർ ദിവസങ്ങളിൽ പാഠഭാഗം : വൈദിക ധർമ്മ പഠനം (ഓൺലൈൻ) എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും .വേദമന്ത്രങ്ങളും സൂക്തങ്ങളും ഞാൻ വോയിസ് ക്ലിപ്പ് ആയി പോസ്റ്റ് ചെയ്യും .മന്ത്രങ്ങൾ നോക്കി ചൊല്ലാൻ മന്ത്രങ്ങളും പോസ്റ്റ് ചെയ്യും.ഞാൻ സരസ്വതീ വൈദിക ഗുരുകുലം ,ചെങ്ങന്നൂരിൽ ശ്രീമതി കമല നരേന്ദ്രഭൂഷൺ ,ശ്രീ വേദപ്രകാശ് ,ശ്രീ ഹരികൃഷ്ണഭാരതി എന്നിവരുടെ ക്ലാസ് ആണ് കേട്ടതും പഠിച്ചതും . ഏകശ്രുതിയിൽ ചൊല്ലി മാത്രമാണ് ഞാൻ പഠിച്ചത് .അത് കൊണ്ട് നമ്മുടെ ക്ലാസ് സ്വരിച്ചു മന്ത്രം ചൊല്ലുന്ന ക്ലാസ് ആയിരിക്കുകയില്ല .എൻറെ ഭാഗത്ത് നിന്നും കഴിവതും തെറ്റ് കുറ്റങ്ങൾ വരാതെ പുസ്തകങ്ങൾ റഫർ ചെയ്തും ഗുരുക്കന്മാരോട് ചോദിച്ചും ശരിയായ വിവരങ്ങൾ മാത്രമായിരിക്കും പോസ്റ്റ് ചെയ്യുന്നത് എന്ന് അറിയിച്ചു കൊള്ളുന്നു .ആരെങ്കിലും അബദ്ധവശാൽ പഠനഗ്രൂപ്പിൽ പെട്ട് പോയിട്ടുണ്ടെങ്കിൽ ലെഫ്റ്റ് ആയി പോകാവുന്നതാണ് .
പാഠഭാഗങ്ങളിൽ സംശയം - ചോദ്യോത്തരങ്ങൾ ,പഠിതാക്കൾ തമ്മിൽ ചർച്ച എന്നിവക്കായി മറ്റൊരു ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട് .ആ ഗ്രൂപ്പിൽ നിങ്ങൾ ഓരോത്തർക്കും എന്നോടും നിങ്ങൾ തമ്മിലും ആശയവിനിമയം നടത്താൻ വേണ്ടിയാണ് .പഠനഗ്രൂപ്പിൽ ഇടുന്ന പാഠങ്ങളെ പറ്റി ഉള്ള സംശയങ്ങൾ ചോദിക്കാൻ വേണ്ടി മാത്രമാണ് ആ ഗ്രൂപ്പ്.ചോദ്യോത്തരങ്ങൾ അല്ലാതെ രാഷ്ട്രീയ , മത ചർച്ചകൾ ,വിഡിയോ ,പരസ്യങ്ങൾ ഒന്നും അവിടെ ഇടാൻ പാടില്ല .എല്ലാവരും ആ ഗ്രൂപ്പിൽ പഠനം ഇല്ലാത്തപ്പോൾ Mute Notifications ഇട്ടാൽ അലോസരമായ ശബ്ദങ്ങൾ കേൾക്കില്ല. പഠനം ശനി ഞായർ ദിവസങ്ങളിലോ അല്ലെങ്കിൽ നിങ്ങൾക്ക് സമയം കിട്ടുമ്പോഴോ ചെയ്യാവുന്നതാണ് .
Vedapadanam Q&A എന്നാണ് രണ്ടാമത്തെ ഗ്രൂപ്പിന്റെ പേര് .ഗ്രൂപ്പിൽ എല്ലാവരെയും ആഡ് ചെയ്യാവുന്നതാണ് .
പരീക്ഷയും കോഴ്സ് വൈവ , ഉപനയനം (Optional )
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഉപനയനം ,പരീക്ഷ ,കോഴ്സ് വൈവ എന്നിവയ്ക്ക് വേണമെങ്കിൽ പങ്കെടുക്കുകയും വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും .പരീക്ഷയും വൈവയും ഓൺലൈൻ ആയി നടത്തപ്പെടുന്നു .ഉപനയനം അങ്ങനെ സാധിക്കാത്തത് കൊണ്ട് ഓഫ്‌ലൈൻ ചടങ്ങ് ആയിരിക്കും.
പാഠഭാഗങ്ങൾ റഫർ ചെയ്യാം
പാഠഭാഗങ്ങൾ https://vedadharmaparichaya.blogspot.com/ ഈ ലിങ്കിൽ പ്രസിദ്ധീകരിക്കുന്നതാണ് .അഥവാ മൊബൈലിൽ നിന്ന് നഷ്ടമായാലും അവിടെ പോയി വായിക്കാം.
പുസ്തകം - Textbook
വേദപണ്ഡിതനായ ശ്രീ സ്വ. നരേന്ദ്രഭൂഷൺ രചിച്ച ധർമപാഠങ്ങൾ , ഉപാസന എന്നീ രണ്ടു പുസ്തകങ്ങളാണ് നാം പഠനത്തിന് ഉപയോഗിക്കുക .
ആമുഖം അവസാനിച്ചു .
ആമുഖം അവസാനിച്ചു .

Comments
Post a Comment