Day Two: 12-08-2018, Sunday
പാഠം തുടങ്ങുന്നതിന് മുൻപ് ഈശ്വരസ്മരണ. മൂന്ന് തവണ ഓം എന്ന് നീട്ടിചൊല്ലുക.
പിന്നീട് പഠിക്കാൻ തയ്യാറായി ശാന്തിമന്ത്രം ചൊല്ലാം .
ॐ स॒ह ना॑ववतु । स॒ह नौ॑ भुनक्तु ।
स॒ह वी॒र्यं॑ करवावहै ।
ते॒ज॒स्वि ना॒वधी॑तमस्तु॒ मा वि॑द्विषा॒वहै॑ ॥
ॐ शान्ति॒ः शान्ति॒ः शान्ति॑ः
ഓം സഹനാവവതു സഹനൗ ഭുനക്തു |
സഹവീര്യം കരവാവഹൈ |
തേജസ്വീനാവധീതമസ്തു മാ വിദ്‌വിഷാവഹൈ |
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ |
അല്ലയോ ജഗദീശ്വരാ ! ഞങ്ങളിരിവരെയും അങ്ങ് ഒരുമിച്ചു രക്ഷിക്കട്ടെ .ഞങ്ങളിരുവരും (അറിവിന്റെ ഫലം) ഒന്നിച്ചു അനുഭവിക്കട്ടെ. (പഠിച്ചതിനെ) ഞങ്ങളിരുവർക്കും സഫലമായി ചെയ്യാനാകട്ടെ.ഞങ്ങൾ പഠിച്ചത് (തേജസ്‌വിയായി) തെളിഞ്ഞു വരട്ടെ .ഞങ്ങൾ അന്യോന്യമോ അന്യരെയോ വെറുക്കാത്തവരാകട്ടെ.
ആധിദൈവികവും ,ആധിഭൗതികവും ആദ്ധ്യാത്മികവുമായ ശാന്തി ഉണ്ടാകട്ടെ .
ധർമപാഠം രണ്ട് - വേദം
വേദമെന്നാൽ അറിവെന്നാണ് അർത്ഥം.വേദങ്ങൾ നാലാണ് . ഋഗ്വേദം ,യജുർവേദം ,സാമവേദം ,അഥർവ്വവേദം എന്നിവയാണ് അവ.വേദമെന്നാൽ ബൈബിളോ ഖുറാനോ അല്ല. ചതുർവേദങ്ങൾ മാത്രമാണ് വേദങ്ങൾ.പ്രിന്റിങ് കേരളത്തിൽ വന്നത് ബൈബിൾ പ്രിന്റ് ചെയ്യാനാണ്. അപ്പോൾ നിലവിൽ വൈദികർ എന്നാൽ ചതുർവേദങ്ങൾ പഠിക്കുന്നവർ ആയിരുന്നു. പുതിയ പുസ്തകം മലയാളത്തിൽ തർജ്ജമ മതപ്രചാരണത്തിന് ചെയ്ത ക്രിസ്ത്യൻ പുരോഹിതർ "സത്യവേദപുസ്തകം" എന്നാണ് അവയ്ക്ക് പേരിട്ടത്.അത് കൊണ്ടാണ് മുഖ്യധാരാമാധ്യമങ്ങളിൽ വേദമെന്നാൽ ബൈബിൾ എന്നും വേദപഠനം എന്നാൽ ബൈബിൾ പഠനം എന്നും വൈദികർ എന്നാൽ ബൈബിൾ പഠിച്ചവർ എന്നും നാം കാണുന്നത്.
മനുഷ്യൻ എന്ത് കർമ്മം ചെയ്‌താൽ കുടുംബം, സമുദായം, രാജ്യം ,ലോകം, ഐശ്വര്യം, സമ്പത്സമൃദ്ധിയുമുണ്ടാകുമെന്ന് വേദങ്ങളിൽ പറയുന്നുണ്ട്. ഈശ്വരനെ എങ്ങനെ ഉപാസിക്കണം എന്നതിനെ പറ്റി ഉള്ള വിവരങ്ങൾ ഉണ്ട്.
വേദം ഉണ്ടാക്കിയത് ഈശ്വരനാണ്.എല്ലാ അറിവിന്റെയും ശ്രോതസ്സാണ് വേദങ്ങൾ.മനുഷ്യന് സമാധാനവും ശാന്തിയും കിട്ടാൻ പറഞ്ഞു തന്നതാണ്.അച്ഛനും അമ്മയും മക്കൾക്ക് ഉപദേശങ്ങൾ പറഞ്ഞു കൊടുക്കുന്ന പോലെ മനുഷ്യനന്മക്ക് ഈശ്വരൻ ഉപദേശിച്ചതാണ് വേദങ്ങൾ.
സൃഷ്ടിയുടെ ആദിയിൽ അവ ഉണ്ടായി.മയാചാര്യരുടെ സൂര്യസിദ്ധാന്തം അനുസരിച്ച് 197,29,49,118 വർഷം മുൻപാണത്.നാല് ഋഷിമാരുടെ ശുദ്ധമായ ഹൃദയത്തിലാണ് ഉപദേശിച്ചത് .അഗ്നി ,വായു ,ആദിത്യൻ, അംഗിരസ്സ് എന്നിവരാണ് ആ ഋഷിമാർ.എന്നാൽ നമ്മൾ സ്‌കൂളിൽ ചരിത്രപുസ്തകങ്ങളിൽ പഠിക്കുന്നത് മറ്റൊന്നാണ്.ആര്യനാക്രമണ സിദ്ധാന്തം എന്ന മിത്ത് അനുസരിച്ച് ആര്യന്മാർ എന്ന അധിനിവേശക്കാരുടെ കന്നാലിപാട്ടാണ് വേദങ്ങൾ എന്നതാണ് സർക്കാരുകൾ അംഗീകരിച്ച പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നത് .Divide & Rule എന്ന ബ്രിട്ടീഷ് അധിനിവേശലക്ഷ്യത്തിന് വേണ്ടി ഒരു കാലത്ത് തയ്യാർ ചെയ്തതാണ് ആര്യനാക്രമണ സിദ്ധാന്തം. മുഗളന്മാർ ഭരിച്ചപ്പോൾ വിഭിന്ന നാട്ടുരാജ്യങ്ങളിൽ ഉള്ള നാം ഭാരതീയർക്ക് ആര്യനെന്നും ദ്രാവിഡാണെന്നും ഉള്ള ഭേദവും തമ്മിലുള്ള വെറുപ്പും ഇല്ലായിരുന്നു .ഇത് പാകിയത് ബ്രിട്ടീഷുകാരാണ്.
ഈശ്വരൻ എല്ലാ ജീവികളുടേയും ഹൃദയത്തിൽ കുടികൊള്ളുന്നു.ഋഷിമാരുടെ ഹൃദയം പരിശുദ്ധമാണ്.അതിനാലാണ് വേദം ഈശ്വരൻ അവിടെ പ്രകാശിപ്പിച്ചത്.
എല്ലാ സത്യവിദ്യകളുടെയും മൂലം വേദങ്ങളിലാണ് ഉള്ളത്.എല്ലാവർക്കും വേണ്ടിയാണ് വേദങ്ങൾ അരുളിചെയ്തതെന്നു വേദാധികാരനിരൂപണം എന്ന ഗ്രന്ഥത്തിൽ ചട്ടമ്പിസ്വാമികൾ പഠിപ്പിക്കുന്നുണ്ട്.വേദാധ്യയനം മനുഷ്യന് നിര്ബന്ധമാണെന്നാണ് പ്രാചീനഋഷിമാരുടെ അഭിപ്രായം.
യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യ: ബ്രഹ്മരാജന്യാഭ്യാങ് ശൂദ്രായ ചാര്യായ ചസ്വായ ചാരണായ ച.പ്രിയോ ദേവാനാം ദക്ഷിണായൈ ദാതുരിഹ ഭൂയാസമയം മേ കാമഃ സമൃധ്യതാമുപ മാദോ നമതു.
- യജുർവേദം 26-2
എപ്രകാരമാണോ , ബ്രാഹ്മണർക്കും ക്ഷത്രിയർക്കും വൈശ്യർക്കും ഉത്തമ ലക്ഷണയുക്തരായ അന്ത്യജർക്കും എല്ലാ മനുഷ്യർക്കും വേണ്ടി ഈ ലോകത്തിൽ ഈ മംഗള പ്രദയായ വാണിയെ വേദവാണിയെ ഉപദേശിച്ചു ഞാൻ തരികയാണ്. ( അത് പോലെ നിങ്ങളും മറ്റുള്ളവർക്ക് ഉപദേശിച്ചു കൊടുക്കുക) എപ്രകാരമാണോ ഞാൻ ദാനം നൽകുന്നവരുടെ സുസംസർഗത്താൽ വിദ്വാൻമാർക്കും മറ്റും ദാനം ചെയ്യപ്പെടാൻ പ്രീയപ്പെട്ടവനായി ഭവിക്കുന്നത്. എൻ്റെ ഈ അഭിലാഷം അഭിവൃദ്ധിപ്പെടട്ടെ.എനിക്ക് ആ പരോക്ഷ സുഖം പ്രാപ്തമാകട്ടെ.അവ്വിധം നിങ്ങളും സുഖഭൂയിഷ്ഠരാകട്ടെ.
നമസ്‍തേ ,ക്ലാസ് അവസാനിക്കുന്നു.അവസാനിക്കുമ്പോൾ ഒരു ശാന്തി മന്ത്രം നിങ്ങൾ ചൊല്ലുക.
ॐ पूर्णमदः पूर्णमिदम् पूर्णात् पूर्णमुदच्यते |
पूर्णस्य पूर्णमादाय पूर्णमेवावशिष्यते ||
ॐ शान्तिः शान्तिः शान्तिः ||
ഓം പൂർണമദഃ പൂർണമിദം: പൂർണ്ണാദ് പൂർണമുദച്യതെ
പൂർണസ്യ പൂർണമാദായ പൂർണ്ണമേവാവശിഷ്യതെ .
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ |
കാരണബ്രഹ്മവും കാര്യബ്രഹ്മവും പൂർണമാണ്. പൂർണതയിൽ നിന്നു മാത്രമേ പൂർണത ആയത് ഉണ്ടാവുകയുള്ളൂ. പ്രളയകാലത്ത് പൂർണത ,പൂർണതയിൽ ലീനമായിക്കഴിയുമ്പോഴും പൂർണത അവശേഷിക്കുന്നു .
ആദ്ധ്യാത്മിക ,ആധിദൈവിക ,ആധിഭൗതിക ദുഃഖങ്ങൾ ശമിക്കട്ടെ .
2. എന്താണ് വേദം എന്ന പദത്തിന്റെ അർഥം?
3. ബൈബിൾ വേദമാണോ ?
4. ക്രിസ്ത്യൻ പാതിരിമാരും മെത്രാന്മാരും വൈദികരാണോ ?
5. വേദങ്ങളിൽ എന്തൊക്കെ അറിവുകളാണ് ഉള്ളത് ?
6. വേദസംഹിതകളുടെ പേര് പറയാമോ ?
7. ആരാണ് വേദം ഉണ്ടാക്കിയത് ?
8 . എന്തിനാണ് വേദങ്ങൾ ഉണ്ടാക്കിയത് ?
9. വേദങ്ങൾ ആദ്യമായി ദർശിച്ച ആ നാല് ഋഷിമാരുടെ പേരുകൾ പറയാമോ?
10. എന്തിനാണ് ഈശ്വരൻ വേദങ്ങൾ ഋഷിമാരുടെ ഹൃദയങ്ങളിൽ പ്രകാശിപ്പിച്ചത്?
11. എല്ലാവർക്കും വേണ്ടിയാണ് വേദങ്ങൾ അരുളിചെയ്തതെന്നു ചട്ടമ്പിസ്വാമികളുടെ ഏത് ഗ്രന്ഥത്തിലാണ് ഉള്ളത് ?
12 .മന്ത്രം ചൊല്ലി ഓഡിയോ മെസ്സേജ് അയക്കുക
യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യഃ
ബ്രഹ്മരാജന്യാഭ്യാ (ങ്) ശൂദ്രായ ചാര്യായ ച സ്വായ ചാരണായ
(നേരെത്തെ അയച്ചവർ വീണ്ടും അയക്കേണ്ട

നാം രണ്ടാം പാഠത്തിൽ പഠിക്കുന്ന വേദമന്ത്രം

ധർമപാഠം രണ്ടിന്റെ അഭ്യാസം
1. വേദങ്ങൾ എത്ര എണ്ണമുണ്ട് ?2. എന്താണ് വേദം എന്ന പദത്തിന്റെ അർഥം?
3. ബൈബിൾ വേദമാണോ ?
4. ക്രിസ്ത്യൻ പാതിരിമാരും മെത്രാന്മാരും വൈദികരാണോ ?
5. വേദങ്ങളിൽ എന്തൊക്കെ അറിവുകളാണ് ഉള്ളത് ?
6. വേദസംഹിതകളുടെ പേര് പറയാമോ ?
7. ആരാണ് വേദം ഉണ്ടാക്കിയത് ?
8 . എന്തിനാണ് വേദങ്ങൾ ഉണ്ടാക്കിയത് ?
9. വേദങ്ങൾ ആദ്യമായി ദർശിച്ച ആ നാല് ഋഷിമാരുടെ പേരുകൾ പറയാമോ?
10. എന്തിനാണ് ഈശ്വരൻ വേദങ്ങൾ ഋഷിമാരുടെ ഹൃദയങ്ങളിൽ പ്രകാശിപ്പിച്ചത്?
11. എല്ലാവർക്കും വേണ്ടിയാണ് വേദങ്ങൾ അരുളിചെയ്തതെന്നു ചട്ടമ്പിസ്വാമികളുടെ ഏത് ഗ്രന്ഥത്തിലാണ് ഉള്ളത് ?
12 .മന്ത്രം ചൊല്ലി ഓഡിയോ മെസ്സേജ് അയക്കുക
യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യഃ
ബ്രഹ്മരാജന്യാഭ്യാ (ങ്) ശൂദ്രായ ചാര്യായ ച സ്വായ ചാരണായ
(നേരെത്തെ അയച്ചവർ വീണ്ടും അയക്കേണ്ട
യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യഃ
ReplyDeleteബ്രഹ്മരാജന്യാഭ്യാ (ങ്) ശൂദ്രായ ചാര്യായ ച സ്വായ ചാരണായ
സ്ത്രീകളും ശൂദ്രരും വേദം പഠിക്കരുത് എന്നൊരു മാമൂൽ നിലവിൽ ഭാരതത്തിൽ വര്ഷങ്ങളായി ഉണ്ട്.ശൂദ്രർ എന്നത് ജാതിപരമായി ഇന്നത്തെ കാലഘട്ടത്തിൽ മാറിക്കഴിച്ചു. ശൂദ്രർ എന്നാൽ സേവകജോലി ചെയ്യുന്ന ആൾ അല്ലെങ്കിൽ തൊഴിലാളി എന്നേ അർത്ഥമുള്ളൂ.വിശദമായ അർത്ഥം വര്ണാശ്രമ ധര്മത്തിന്റെ ക്ളാസിൽ പറയാം .ശ്രീ നരേന്ദ്രഭൂഷൺ ആചാര്യജിയുടെ ഭാഷ്യമാണ് പോസ്റ്റ് ചെയ്തത് .അതിൽ അന്ത്യജർ എന്ന് ഉദേശിച്ചത് നാല് വർണ്ണത്തിലും പെടാത്തത് എന്ന് പറഞ്ഞു ഇന്നത്തെ സമൂഹം ജ്ഞാനരഹിതമായ അവസ്ഥ കൊണ്ട് മാറ്റി നിർത്തുന്ന പിന്നോക്ക അവസ്ഥയിലുള്ള ആളുകളെ ആണ് .അതായത് എല്ലാവർക്കും വേദാധികാരം ഉണ്ടെന്നു യജുർവേദത്തിൽ ഉള്ളപ്പോൾ ആരെങ്കിലും നിങ്ങൾ പഠിക്കരുത് എന്ന് പറഞ്ഞാൽ ഈ മന്ത്രം ചൊല്ലി കേൾപ്പിച്ചു അർത്ഥം പറഞ്ഞു കൊടുത്താൽ മതി.
ഈശ്വരൻ പറയുന്നു - (യഥാ) എങ്ങനെ ഞാൻ (ജനേഭ്യഃ) സകല മനുഷ്യർക്കും (ഇമാം) ഈ (കല്യാണീം) മംഗളപ്രദയായ അഥവാ സംസാരത്തിൽ നിന്ന് മോക്ഷസുഖം നൽകുന്ന (വാചം) ഋഗ്വേദാദി നാലു വേദവാണികളെ (ആ വദാനി) ഉപദേശിക്കുന്നുവോ, അങ്ങനെ നിങ്ങളും ചെയ്തുകൊണ്ടിരിപ്പിൻ (ജന ശബ്ദം ദ്വിജൻ എന്ന അർത്ഥം .) (ബ്രഹ്മരാജന്യാഭ്യാം) ബ്രാഹ്മണൻ , ക്ഷത്രിയൻ എന്നിവർക്കും (അര്യായ) വൈശ്യനും (ശൂദ്രായ) ശൂദ്രനും (സ്വായ) തൻ്റെ ഭൃത്യന്മാർ ,സ്ത്രീകൾ മുതലായവർക്കും (അരണായ) അതിശൂദ്രന്മാർക്കുമായിട്ടാണ് വേദങ്ങളെ നാം പ്രകാശിപ്പിച്ചിട്ടുള്ളത് .എല്ലാ മനുഷ്യരും വേദം പഠിക്കുകയും ,പഠിപ്പിക്കുകയും ചെയ്ത് ജ്ഞാനത്തെ വര്ദ്ധിപ്പിച്ചു , സത്കര്മങ്ങൾ ചെയ്യുകയും ദുഷ്കർമങ്ങൾ ചെയ്യാതിരിക്കുകയും ചെയ്‌താൽ ദുഃഖങ്ങളിൽ നിന്ന് വിമുക്തി നേടി പരമാനന്ദത്തെ പ്രാപിക്കുമാറാകട്ടെ എന്നതാണ് ആശയം .
സ്ത്രീകളും ശൂദ്രരും വേദമോ വിദ്യാദി ശാസ്ത്രങ്ങളോ പഠിക്കരുത് എന്ന് ഇരുണ്ട കാലഘട്ടത്തിൽ സ്വാർത്ഥമതികൾ സ്‌മൃതികൾ തയ്യാറാക്കി വെച്ചിട്ടുണ്ട് .